കഴക്കൂട്ടം: കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനത്തിൽ ഒടുവിൽ തീരുമാനമായി. നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം നിർവ്വഹിയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും. 2018 ഡിസംബറിൽ തുടങ്ങിയ ആകാശപാതയുടെ നിർമാണം രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യം നവംബർ ഒന്നിനും,പിന്നീട് 15 നും പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന്, ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചെങ്കിലും തുറന്നില്ല. നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാന്‍ ദേശീയപാത അതോറിറ്റി കാത്തിരുന്നതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് വിവരം. പാത തുറക്കാന്‍ നേരത്തേ സജ്ജമായിരുന്നെന്നാണ് കരാറുകാരായ ആർഡിഎസ് പറയുന്നത്. പാത തുറന്നാലേ സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാക്കാൻ കഴിയൂ.

ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രി വരെയാണ് 2.72 കിലോമീറ്റർ ദൂരം വരുന്ന എലിവേറ്റഡ് ഹൈവേ.
മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.





0 Comments